Monday, April 23, 2012

"തൃക്കണ്ണിനു" X-RAY കാഴ്ച.

വസ്ത്രങ്ങള്‍ക്ക് ഉള്ളിലോ,അടച്ചിട്ട മുറിയുടെ നാല് ചുവരുകള്‍ക്കു ഉള്ളിലോ
സുരക്ഷിതം എന്നുകരുതിയിരുന്ന സ്വകാര്യത (മാനം) തകരുവാന്‍ അധിക കാലം കാക്കേണ്ടതില്ല എന്നതാണ് അമേരിക്കയില്‍ നിന്നുള്ള ചൂട് വാര്‍ത്ത.

മൊബൈല്‍ ഫോണുകളുടെ വരവോടെ അതിലെ ക്യാമറ,മനുഷ്യന്‍റെ സ്വകാര്യതയില്‍ കടന്നു കയറുന്നു എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിലപിച്ചിരുന്നവര്‍ ഏറ്റവും പുതിയ ഈ കണ്ടുപിടുത്തത്തെ എങ്ങനെ സ്വീകരിക്കും.

അപ്പോള്‍ കണ്ടു പിടുത്തം എന്താണെന്ന് പറയാം.

അതിനു മുന്‍പ് ഒരു ചെറിയ സിനിമ കാര്യം.

"നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട്" എന്ന സിനിമയില്‍, നദിയ മൊയ്ദുവിന്‍റെ "ഗേളി മാത്യു"എന്ന കഥാപാത്രത്തോട് മോഹന്‍ലാലിന്‍റെ "ശ്രീകുമാര്‍"എന്ന കഥാപാത്രം; വെച്ചിരിക്കുന്ന  കറുത്ത കണ്ണട മുഖത്തിന്‌ ഒട്ടും ചേരുന്നില്ല എന്ന് പറയുമ്പോള്‍ കിട്ടുന്ന മറുപടി:

"ഈ കണ്ണാടി ഒരു പ്രത്യകതരമാ. ഈ കണ്ണാടിക്കു കോസ്മോ(ഫിലിം) ഫ്രില്‍ എന്ന് പറയും. എന്‍റെ ഫ്രണ്ട് ഫിലാല്‍ഡാല്‍ഫിയേന്നു കൊണ്ട് വന്നതാ. ഇത് വെച്ചാല്‍ മനുഷ്യനിട്ടിരിക്കുന്ന ഡ്രെസ്സുകള്‍ ഒന്നും കാണില്ല.ശരീരം മാത്രമേ കാണൂ. സാറിട്ടിരിക്കുന്ന വസ്ത്രം ഒന്നും കാണുന്നില്ല.                                               Only your body,I mean the Naked body."

ഈ മനോഹര സീന്‍ കാണാന്‍ ലിങ്കിലൂടെ പോകുക


കണ്ടുപിടുത്തം കൂടെ അങ്ങ് പറഞ്ഞേക്കാം.

അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ. കെന്നത് ഓ. എന്ന മിടുക്കന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ കണ്ടുപിടിച്ചിരിക്കുന്ന നവീന സാങ്കേതികവിദ്യ ഉള്ള മൊബൈല്‍ ഫോണിലെ ക്യാമറയിലൂടെ,  വസ്ത്രത്തിന് ഉള്ളിലും ചുമരുകള്‍ക്കു അപ്പുറവും ഉള്ള കാര്യങ്ങള്‍ ഒരു മറവും കൂടാതെ   കാണുകയും പിന്നീട് കണ്ടു ആശ്വദിക്കണമെങ്കില്‍ സൂക്ഷിച്ചു വെക്കാനും സാധിക്കും.അതും,ഒറിജിനല്‍ ദൃശ്യ അനുഭൂതി പകര്‍ന്നു കൊണ്ട്. എന്താ മനസ്സില്‍ ലഡ്ഡു പൊട്ടിയോ?



അപ്പോള്‍ മുറിയില്‍ വെട്ടം ഇല്ലേല്‍ ദൃശ്യങ്ങള്‍ കാണാന്‍ പറ്റില്ലേ എന്നൊരു സംശയം സ്വാഭാവികം.അതിന്‌ ഉത്തരം, കാണാന്‍ സാധിക്കും എന്ന് തന്നെ.നൈറ്റ്‌ വിഷന്‍ സാധ്യമാകുന്ന തരത്തിലാണ് നിര്‍മ്മാണം.



CMOS(Complementary Metal-Oxide Semi coductor) സാങ്കേതികതയില്‍ നിര്‍മ്മിക്കുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്ന ഏതിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്നതാണ് കണ്ടുപിടുത്തത്തിന്‍റെ നല്ലതോ ചീത്തയോ ആയ വശം. കാരണം, ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന ഒട്ടു മിക്ക കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും CMOS ചിപ്പുകള്‍ ആണ് ഉപയോഗിക്കുന്നത്.    

ഈ കൂട്ടത്തില്‍ വൈദ്യുത കാന്തിക തരംഗത്തിലെ  നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത പ്രകാശത്തിന്‍റെ തരംഗങ്ങളിലെ ചില പ്രത്യേക ആവൃത്തിയിലുള്ള ചലനങ്ങളുടെ (terahertz band) സംയോജിക്കുമ്പോഴാണ് ഈ നൂതന സാങ്കേതികത കൈവരിക്കുന്നത്(Terahertz CMOS chips).  

കൂടുതല്‍ അറിയേണ്ടവര്‍ ഈ ലിങ്കില്‍ കയറി തിരയുക

http://mashable.com/2012/04/18/cell-phones-see-through-walls/


നമുക്ക് ഇതെങ്ങനെ ആണ് ഭീക്ഷണി ആകുന്നതു?

കുറച്ചു കാലം മുന്‍പ് വരെ തുറിച്ചു നോക്കുന്ന, ചികഞ്ഞു നോക്കുന്ന,നോക്കി കൊല്ലുന്ന,നോക്കി ആസ്വദിക്കുന്ന............. രണ്ടു കണ്ണുകളെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. അപ്പോഴാണ്‌ മൊബൈല്‍ ക്യാമറയുടെ രൂപത്തില്‍ "തൃക്കണ്ണ്‍" അവതരിച്ചത്.അതോടെ ആണ് "വാളെടുത്തവര്‍ വെളിച്ചപാട്" എന്ന നാടന്‍ പ്രയോഗം മാറി "മൊബൈലെടുത്തവന്‍ സംവിധായകന്‍"എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയത്.അതുമായി വശീകരിച്ചും, മയക്കിയും, പ്രലോഭിപ്പിച്ചും, ഭീക്ഷണി പെടുത്തിയും    ചിത്രീകരണവും പടമെടുപ്പുമായി പിന്നീട്.അതും വെച്ച് ആരുടെയൊക്കെയോ ജീവിതങ്ങള്‍ക്ക് വിലയുംപേശി.ചില ജീവിതങ്ങള്‍ ആ വിലപേശലില്‍  ആറടി മണ്ണിന്‍റെ നിത്യതയില്‍ അമര്‍ന്നു.മറ്റു ചിലത് ജീവിച്ചു മരിക്കുന്നു.വേറെ ചിലത് കാണുന്നിടത്ത് കാണാം എന്നനിലയിലും. 

ഇതിനെല്ലാം ഇടയില്‍ മാനം സൂക്ഷിക്കാന്‍ നെട്ടോട്ടം ഓടുമ്പോഴാണ്,28 വര്ഷം മുന്‍പ് ഫാസില്‍ എന്ന സംവിധായകന്‍ നായികയെ കൊണ്ട് പറയിപ്പിച്ച വാചകത്തെ നിത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്നത്.നിത്യജീവിതത്തിലേക്ക് എത്തുന്നു എന്നത് മാത്രം ആണ് ഈ വിലയേറിയ കണ്ടുപിടുത്തത്തിന്‍റെ വലിയ പ്രശ്നം.


ചികിത്സാര്‍ത്ഥം,ആശുപത്രികളില്‍ രോഗികളുടെ ശരീരം കീറിമുറിക്കാതെ അകത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി  ഉപയോഗിക്കുന്നതിലേക്ക് എന്നതാണ് ഈ ഗവേഷണത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്.അതെന്തും ആകട്ടെ, ഈ സംവിധാനത്തിലുള്ള മൊബൈല്‍ കമ്പോളത്തില്‍
ഇറങ്ങികഴിയുമ്പോള്‍ സംഗതി കായും കൊടുത്തു വാങ്ങുന്നവര്‍ അടുത്ത ഗവേഷണം തുടങ്ങും എന്നതിന് ഒരു സംശയവും വേണ്ട.അപ്പോഴറിയാം യൂസബിലിറ്റിയും യൂട്ടിലിറ്റിയും.ഏതിനും അതിന്‍റെ നല്ല വശവും, ചീത്തവശവും ഉണ്ടെങ്കിലും ഈ സംവിധാനം ആദ്യന്തികമായി " Only your body,I mean the Naked body" എന്നതിലാകും അവസാനിക്കുക എന്നതിന് തെല്ലും സംശയം വേണ്ട.

NB:
ആശുപത്രിയുടെ കാര്യം പറഞ്ഞപ്പോഴാ മറ്റൊരു കൂട്ടം ഓര്‍ത്തത്.
പാവം  ഗര്‍ഭിണികള്‍.വയറ്റില്‍ കിടക്കുന്ന കുഞ്ഞു;ആണോ,പെണ്ണോ
എന്നറിയുവാനും,തുടര്‍ന്ന് അടുത്ത തീരുമാനം എടുക്കുവാനും
ഈ മൊബൈല്‍ വളരെ ഉപയോഗപ്രദം.
 

ഇത്രേം പറഞ്ഞ സ്ഥിതിക്ക് സമാധാനിപ്പിക്കുവാന്‍ രണ്ടു കാര്യങ്ങള്‍.

1. ഈ മൊബൈലിന്‍റെ  ദുരുപയോഗം ഭയന്ന് കണ്ടുപിടിച്ച മഹാന്മാര് 10cm       (4 inch) ഉള്ളിലുള്ള വസ്തുക്കളെ മാത്രം കാണുന്നതിനു ഉള്ള സംവിധാനമേ ഈ മൊബൈലില്‍ ഒരുക്കിയിട്ടുള്ളൂ.

2.മറ്റുള്ളവര്‍ കണ്ടാല്‍ പ്രശ്നം എന്ന് അവരവര്‍ക്ക് തോന്നുന്ന ഭാഗങ്ങള്‍ വല്ലതും ശരീരത്ത് ഉണ്ടേല്‍, ആ ഭാഗങ്ങള്‍ മറയുന്ന തരത്തിലുള്ള LEAD നിര്‍മ്മിത വസ്ത്രങ്ങള്‍ ഈ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനോടൊപ്പം വില കൊടുത്താല്‍ ഫ്രീ ആയി ലഭിക്കുന്നതാണ്.  

  ബാക്കി എല്ലാം സംഭവാമി യുഗേ യുഗേ......

Sunday, April 15, 2012

ടൈറ്റാനിക്- അഥവാ പണംവാരി കപ്പല്‍

മാനവചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത ദുരന്തങ്ങളില്‍ ഒന്നിന് ഏപ്രില്‍ 15, 2012 ല്‍ നൂറു വയസ്സ്.




ഏപ്രില്‍ 02, 1912 നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഏപ്രില്‍ 10,1912 നു ഇംഗ്ലണ്ടിലെ സൌത്ത്ആംപ്ടണില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നിയാത്രയുടെ അഞ്ചാം നാള്‍ തന്നെ കടലിന്‍റെ അടിത്തട്ടിലെ മരംകോച്ചുന്ന തണുപ്പില്‍ നിത്യനിദ്രക്കു വിധിക്കപെട്ടു; ടൈറ്റാനിക് എന്ന അന്നേവരെ നിര്‍മ്മിക്കപ്പെട്ടതിലേക്കും ഏറ്റവും വലുപ്പം കൂടിയ കപ്പല്‍. ബ്രിട്ടന്‍റെ പതാകയേന്തി "വൈറ്റ് സ്റ്റാര്‍ ലൈന്‍" എന്ന കമ്പനിയുടെ "ഒരിക്കലും മുങ്ങാത്ത കപ്പല്‍" എന്ന വിശേഷണവുമായി 2223 പേരുമായി പോയി, കന്നി യാത്രയില്‍ തന്നെ ഒരു മഞ്ഞുമലയില്‍ തട്ടി അറ്റ്ലാന്റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലെ -2 ഡിഗ്രിയില്‍ ഉറഞ്ഞുകിടന്ന തണുപ്പിലേക്ക് 1514 ജീവന്‍ മുങ്ങിയപ്പോള്‍ വെളിപെട്ടത്‌, മനുഷ്യന്‍റെ അഹങ്കാരത്തിന് മേല്‍ ദൈവത്തിന്‍റെ ഇടപെടല്‍ എന്ന വലിയ സത്യമാണ്.

"RMS Titanic" എന്നതാണ് യഥാര്‍ത്ഥ പേര്. നമ്മുടെ ചില തീവണ്ടികളില്‍ RMS (Railway Mail Service ) കംപാര്‍ട്ട്മെന്റ് ഉള്ളത് പോലെ "ബ്രിട്ടീഷ് റോയല്‍ മെയിലുമായി" കരാറില്‍ ഏര്‍പ്പെട്ട കപ്പലുകള്‍ Royal Mail Ship (RMS ) എന്ന ചുരുക്കെഴുത്തും കൂടെ പേരിനു മുന്‍പില്‍ എഴുതിവെയ്ക്കും.

അന്ന് മുതല്‍ ഇന്നുവരെ ഏതു കപ്പല്‍ ദുരന്തങ്ങളുടെയും പര്യായമാണ് "ടൈറ്റാനിക്" എന്ന വാക്ക്.

ഒരു ദുരന്തത്തെ ഏതെല്ലാം മാധ്യമങ്ങളിലൂടെ കച്ചവടവത്ക്കരിക്കാം എന്നതിന് ഉദാഹരണം കൂടെയാണ് "ടൈറ്റാനിക്" . ലോക സിനിമാ ചരിത്രത്തില്‍ പണം കൊയ്തു വാരിയ സിനിമയുടെ പേരും ടൈറ്റാനിക് എന്ന് തന്നെ.

ഇപ്പോള്‍ ദാ 3D ദൃശ്യാനുഭവുമായി വീണ്ടും വെള്ളിത്തിരയില്‍ പുതിയ രൂപത്തിലും ഭാവത്തിലും എത്തിയിരിക്കുന്നു. 3D മാത്രം ആയാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന സംശയത്തിനു ഉത്തരമായാണ് ഇപ്പോളത്തെ വരവ്.അല്‍പ്പം എരിവും പുളിയും ഒക്കെ ഇല്ലാതെ എന്തോന്ന് സിനിമ.അതിനു നയനാനുഭൂതിക്ക് ഉള്ള വകയാണ് തയ്യാറാക്കി വെച്ചിരിക്കുന്നത്.

സിനിമയിലെ നായകനായ ജാക്ക് ആയി അഭിനയിക്കുന്ന ലിയനാര്‍ഡോ ഡി കാപ്രിയോ, നായികയായ റോസ് എന്ന കേറ്റ് വിന്‍സ് ലേറ്റ്; മുടിമുതല്‍ അടിവരെ നഗ്നനയായി ചാരി കിടക്കുന്നതിന്‍റെ ചിത്രം വരയ്ക്കുന്ന 35 സെക്കന്റ്‌ നീളം വരുന്ന ഭാഗം ആണ്, സെന്‍സര്‍ അണ്ണന്മാരുടെ കത്രികയില്‍ നിന്നും രക്ഷപെട്ടു പ്രദര്‍ശനത്തിനു എത്തുന്നത്.





പക്ഷെ ചൈനീസ്‌ ആസ്വാദകരുടെ ചങ്കിനു കിട്ടിയ ഒരു കുത്താണ്, അവിടെ ടി സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ ഏര്‍പ്പെടുത്തിയ കട്ടിങ്ങ്.പ്രസ്തുത ഭാഗം മുഴവനുമായി മുറിച്ചു നീക്കാന്‍ ആണ് തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നത്.അതിനു അവര്‍ കണ്ടെത്തിയ കാരണം തീര്‍ച്ചയായും 100 ശതമാനം ശരിയാണ്.കാരണം താഴെ കൊടുക്കുന്നു.

"ഇങ്ങനത്തെ ഇക്കിളിപെടുത്തുന്ന രംഗങ്ങള്‍ 3D മാധ്യമത്തിലൂടെ കണ്മുന്നില്‍ കാണുമ്പോള്‍, അറിയാതെയെങ്കിലും പ്രേക്ഷകന്‍ കൈ നീട്ടി തൊടുവാന്‍ ശ്രമിക്കും, അത് കൊട്ടകയില്‍ തന്‍റെ സീറ്റിനു മുന്‍പില്‍ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകും".





ഇനിയും നിങ്ങള്‍ പറയൂ, ഏതാണ് സമാനതകള്‍ ഇല്ലാത്ത ദുരന്തം എന്ന്. നൂറുവര്‍ഷം മുന്‍പ് മഞ്ഞു മലയില്‍ ഇടിച്ചു ടൈറ്റാനിക് മുങ്ങിത്താണതോ പ്രേക്ഷകന്‍റെ കയ്യിനെ പേടിച്ചു മുഖത്തിനു താഴെ വെട്ടിമാറ്റിയതോ?

കുറിപ്പ്:
രക്ഷപെട്ട 709 പേരുടെ കൂടെ രണ്ടു നായകളും ഉണ്ടായിരുന്നു എന്നത് അറിയുക.

സാധാരണ കപ്പല്‍ യാത്രയില്‍ പൂച്ചയെ കൊണ്ടുപോകുന്നത് ഭാഗ്യമാണ് എന്ന് കരുതാറുണ്ട്‌,കൂടെ വല്ല എലിയുമുണ്ടെങ്കില്‍ അതിനെയും പിടിക്കും.പക്ഷെ ടൈറ്റാനിക് ല്‍ ഒരു പൂച്ച പോലും ഉണ്ടായിരിന്നില്ല.


ഏതു പുതിയ കപ്പല്‍ നീറ്റിലിറക്കിയാലും , അതിന്‍റെ അമരത്ത് "ഷാംപേന്‍" പൊട്ടിച്ചു ആഘോഷിക്കുക
എന്നൊരു പാരമ്പര്യ ചടങ്ങുണ്ട്.എന്നാല്‍ ടൈറ്റാനിക്കിന്‍റെ കാര്യത്തില്‍ അത് നടന്നില്ല.

മധുവിധു ആഘോഷിക്കുന്ന 13 ജോഡികള്‍‍ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.

അന്നുവരെ നിര്‍മ്മിച്ചതിലേക്കും ഏറ്റവും ഉച്ചത്തില്‍ മുഴങ്ങുന്ന "വിസില്‍" ഉണ്ടായിരിന്നിട്ടു പോലും,മൂന്നില്‍ ഒരാളെ മാത്രം ആണ് രക്ഷപെടുത്തുവാന്‍ സാധിച്ചത്.വിസിലിന്‍റെ ശബ്ദം 17.5  കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു.